04:38pm 27 August 2026
NEWS
കേന്ദ്ര ബജറ്റിന് പിന്നാലെ വില കുറയുന്നവ ഇവയാണ്..
01/02/2025  12:55 PM IST
nila
കേന്ദ്ര ബജറ്റിന് പിന്നാലെ വില കുറയുന്നവ ഇവയാണ്..

ന്യൂഡൽഹി: മധ്യ വർ​ഗത്തിന് വലിയ സന്തോഷം നൽകുന്ന പ്രഖ്യാപനവുമായാണ് ഇക്കുറി ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. പ്രതിമാസം ഒരു ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതിയുടെ പരിധിയിൽ നിന്നും ഒഴിവാക്കിയതാണ് ഇക്കുറി ബജറ്റിന്റെ ഹൈലൈറ്റ്.  അതേ സമയം സാധാരണക്കാരെ സംബന്ധിച്ച വലിയ ചർച്ച ബജറ്റിന് പിന്നാലെ എന്തിനൊക്കെ വില കൂടും എന്നതും വില കുറയും എന്നതും സംബന്ധിച്ചാണ്. 

​ബജറ്റിന് പിന്നാലെ മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. മൊബൈൽ ഫോണുകൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും വില കുറയും. ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിന് പ്രോത്സാഹനം നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 

ഇത് കൂടാതെ 36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഹോട്ടലുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കും. പ്രീമിയം ഹോട്ടലുകൾക്ക് ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറയ്‌ക്കും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img